ഗണ്‍മാന്‍ കുറ്റക്കാരനല്ലെന്ന് കെ.സുധാകരന്‍

തന്റെ ഗണ്‍മാനായതുകൊണ്ടാണ് സതീഷിനെതിരെ കുറ്റം ആരോപിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ മോഷണക്കുറ്റം ആരോപിച്ച് യാത്രക്കാരനെ അടിച്ചുകൊന്ന കേസില്‍ സുധാകരന്റെ ഗണ്‍മാന്‍ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.
പണം പോക്കറ്റടിച്ചെന്നാരോപിച്ച് രഘുവെന്നയാളെയാണ് സഹയാത്രികര്‍ മര്‍ദ്ദിച്ചത്. രഘുവിന്റെ പക്കല്‍ നിന്നും കണ്ടെടുത്തത് മോഷ്ടിച്ച പണമല്ലായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.. സ്വര്‍ണം പണയംവച്ചതും ശമ്പളം കിട്ടിയതുമായ തുകയാണ് രഘുവിന്റെ കൈവശമുണ്ടായിരുന്നത്. ഇതിനുള്ള വ്യക്തമായ രേഖകളും ബന്ധുക്കള്‍ ഹാജരാക്കിയിട്ടുണ്ട്












Click it and Unblock the Notifications