പോക്കറ്റടിച്ചയാള്‍ മര്‍ദ്ദനമേറ്റു മരിച്ചു
പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നു പോക്കറ്റടിച്ച 37കാരന്‍ സഹയാത്രക്കാരുടെ മര്‍ദ്ദനമേറ്റു മരിച്ചു. പാലക്കാട് സ്വദേശി രഘുവാണ് മരിച്ചത്.
തൃശൂര്‍-ചടയമംഗലം ബസ്സിലുണ്ടായിരുന്ന മൂവാറ്റുപഴ സ്വദേശി സന്തോഷിന്റെ പതിനേഴായിരം രൂപയാണ് പോക്കറ്റടിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രഘുവില്‍ നിന്നു പണം കണ്ടെടുത്തു.
ബസ്സില്‍ നിന്നും സ്റ്റാന്റില്‍ നിന്നും മര്‍ദ്ദനമേറ്റ ഇയാള്‍ ബോധരഹിതനായി വീണു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട് സതീശന്‍, സന്തോഷ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സതീശന്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാനാണെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications