സൗമ്യ വധക്കേസ്: പ്രോസിക്യൂഷന് സാക്ഷി കൂറുമാറി

ഡോക്ടര്‍ ഷേര്‍ളി വാസുവാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നാണ് കോടതി രേഖകളിലുള്ളത്. പ്രതിക്കെതിരെയുള്ള തെളിവായി പ്രോസിക്യൂഷന് കോടതിയില്‍ നല്‍കിയത് ഡോ. ഷേര്‍ളി വാസുവിന്റെ പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റാണ്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായ ഡോക്ടര്‍ ഷെര്‍ളി വാസു പോസ്റ്റുമോര്‍ട്ടം നടത്തിയതായാണ് പ്രോസിക്യൂഷന് സമര്‍പ്പിച്ച രേഖകളിലുള്ളത്. ഇക്കാര്യം ഡോക്ടര്‍ ഷെര്‍ളി വാസു നേരത്തെ വാദിഭാഗം സാക്ഷി വിസ്താരത്തില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ താനും സഹപ്രവര്‍ത്തകനായ രാജേന്ദ്രപ്രസാദും ചേര്‍ന്നാണ് സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറായ ഉന്മേഷ് മൊഴി നല്‍കിയിരിക്കുന്നത്.
മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ ഏറെക്കാലമായി നടക്കുന്ന ശീതസമരമാണ് സൗമ്യ വധക്കേസ് വാദത്തില്‍ പ്രോസിക്യൂഷന് എതിരായി വന്നത്. സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് മൊഴി.
പ്രതിഭാഗം സാക്ഷിയായി എത്തിയാണ് ഉന്മേഷ് മൊഴി നല്‍കിയത്. സൗമ്യ വധക്കേസിന്റെ വിചാരണയില്‍ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തലുകളാണിവ.
പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് പി.എ. ശിവരാജനും ഷനോജ് ചന്ദ്രനും ഹാജരായി. പ്രൊസിക്യൂഷന് സാക്ഷികളെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. പ്രതിഭാഗം സാക്ഷികളായ സൗമ്യയുടെ സഹപ്രവര്ത്തകന്, കേസ് അന്വേഷണത്തില്‍ പങ്കാളിയായ സീനിയര്‍ പൊലീസ് ഓഫിസര്‍ മുഹമ്മദ് അഷ്റഫ് എന്നിവരെ ചൊവ്വാഴ്ച വിസ്തരിക്കും.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications