കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ വധക്കേസ്: പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറി

  • By Lakshmi
Google Oneindia Malayalam News

Soumya
തൃശൂര്‍: സൗമ്യ വധക്കേസില്‍ നിര്‍ണായകമായ വിഴിത്തിരിവില്‍. പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടര്‍ ഉന്‍മേഷ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കി. താനാണ് സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതെന്നാണ് ഉന്‍മേഷ് മൊഴിനല്‍കിയിരിക്കുന്നത്.

ഡോക്ടര്‍ ഷേര്‍ളി വാസുവാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നാണ് കോടതി രേഖകളിലുള്ളത്. പ്രതിക്കെതിരെയുള്ള തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയത് ഡോ. ഷേര്‍ളി വാസുവിന്റെ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റാണ്.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായ ഡോക്ടര്‍ ഷെര്‍ളി വാസു പോസ്റ്റുമോര്‍ട്ടം നടത്തിയതായാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളിലുള്ളത്. ഇക്കാര്യം ഡോക്ടര്‍ ഷെര്‍ളി വാസു നേരത്തെ വാദിഭാഗം സാക്ഷി വിസ്താരത്തില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ താനും സഹപ്രവര്‍ത്തകനായ രാജേന്ദ്രപ്രസാദും ചേര്‍ന്നാണ് സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറായ ഉന്‍മേഷ് മൊഴി നല്‍കിയിരിക്കുന്നത്.

മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ ഏറെക്കാലമായി നടക്കുന്ന ശീതസമരമാണ് സൗമ്യ വധക്കേസ് വാദത്തില്‍ പ്രോസിക്യൂഷന് എതിരായി വന്നത്. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് മൊഴി.

പ്രതിഭാഗം സാക്ഷിയായി എത്തിയാണ് ഉന്‍മേഷ് മൊഴി നല്‍കിയത്. സൗമ്യ വധക്കേസിന്റെ വിചാരണയില്‍ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തലുകളാണിവ.

പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് പി.എ. ശിവരാജനും ഷനോജ് ചന്ദ്രനും ഹാജരായി. പ്രൊസിക്യൂഷന്‍ സാക്ഷികളെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. പ്രതിഭാഗം സാക്ഷികളായ സൗമ്യയുടെ സഹപ്രവര്‍ത്തകന്‍, കേസ് അന്വേഷണത്തില്‍ പങ്കാളിയായ സീനിയര്‍ പൊലീസ് ഓഫിസര്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരെ ചൊവ്വാഴ്ച വിസ്തരിക്കും.

English summary
Soumya murder case is in a crucial turning point after a Procecustiom witness Dr Unmesh turns hostile,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X