അസിസ്റ്റന്റ് കമ്മീഷണര്‍ ധിക്കാരി: വിഎസ്

കുട്ടികള്‍ക്കു നേരെയാണ് രാധാകൃഷ്ണന്‍ വെടിവച്ചത്. ഒരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു വെടിവയ്പ്. അതു ഹീനവും നിയമവിരുദ്ധവും ആയ നടപടിയാണ്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പകരം പൊലീസ് നടപടിയെ സര്‍ക്കാര്‍ ന്യായീകരിക്കുകയാണ്- വിഎസ് ആരോപിച്ചു.
വിദ്യാര്‍ഥിക്കു പഠിക്കാന്‍ അവകാശം ഉണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഉമ്മന്‍ ചാണ്ടി രണ്ടു തെറ്റു ചെയ്തു. ഒന്ന്, സ്വകാര്യ കോളജ് വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ട്, മുന്നറിയിപ്പില്ലാതെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നു. വിദ്യാര്‍ഥി സമരത്തെ മര്‍ദ്ദിച്ചൊതുക്കാന്‍ അനുവദിക്കില്ല- അദ്ദേഹം വ്യക്തമാക്കി.
പൊലീസ് വെടിവെയ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മല്‍ മാധവിനു തെറ്റായ മാര്‍ഗത്തിലൂടെയാണ് കോഴിക്കോട് ഗവണ്‍മെന്റ് കോളജില്‍ പ്രവേശനം നല്‍കിയത്. മെറിറ്റ് അട്ടിമറിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications