Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്: വെടിവയ്ക്കാന്‍ ഉത്തരവിട്ടതാര്?

Kozhikode-firing
കോഴിക്കോട്: നിര്‍മ്മല്‍ മാധവിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംങ് കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടതാര് എന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നു.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള തഹസില്‍ദാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സമരക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്നാണ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ തനിയ്ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്നില്ലെന്നും സമരക്കാര്‍ക്കു നേരെ വെടിവയ്ക്കാന്‍ താന്‍ ഉത്തരവിട്ടിട്ടില്ലെന്നും തഹസീല്‍ദാര്‍ പ്രേംരാജ് ജില്ലാകളക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാന്റ് അക്യുസിഷന്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ നരേന്ദ്രനായിരുന്നു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയൂണ്ടായിരുന്നതെന്നാണ് പ്രേംരാജിന്റെ ഭാഷ്യം. എന്നാല്‍ നരേന്ദ്രന്‍ ഇത് നിഷേധിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും നരേന്ദ്രന്‍ പറഞ്ഞു. സംഭവസമയത്ത് പ്രേംരാജ് തന്നെയായിരുന്നു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയിലുണ്ടായിരുന്നതെന്നും നരേന്ദ്രന്‍ വ്യക്തമാക്കി. എതായാലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ആള്‍ നല്‍കിയ ഉത്തരവ് പ്രകാരമാണ് വെടിവച്ചതെന്ന പോലീസിന്റെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+