Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ് സ്ത്രീവേഷത്തില്‍ വനിതാ കോച്ചില്‍ കയറി

സ്ത്രീവേഷത്തില്‍ തീവണ്ടിയില്‍ വിളയാട്ടം യുവാവ് അറസ്റ്റില്‍

കോട്ടയം: സ്ത്രീവേഷത്തില്‍ തീവണ്ടിയിലെ വനിതാ കോച്ചില്‍ കയറാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. ചെന്നൈ സ്വദേശി മുരുകനാണ് കോട്ടയം പൊലീസ് സ്റ്റേഷനില്‍ വച്ച് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകീട്ട് എറണാകുളം കൊല്ലം പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. സ്ത്രീവേഷം ധരിച്ച് ഇയാള്‍ എറണാകുളത്തുനിന്ന് പുരുഷന്മാരോടൊപ്പമാണ് യാത്ര തുടങ്ങിയത്.

തീവണ്ടി തൃപ്പൂണിത്തുറ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇയാള്‍ ചില ചേഷ്ടകള്‍ കാണിച്ച് യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു. ചിലര്‍ ഇതുകണ്ട് വിരട്ടിയപ്പോള്‍ ഇയാള്‍ ടോയ്‌ലറ്റിലേക്ക് കയറി. ഇറങ്ങിവന്നത് ആണ്‍വേഷം ധരിച്ചാണ്.

തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ ചോദ്യംചെയ്തു. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാള്‍ കുരീക്കാട് സ്‌റ്റേഷനിലെത്തിയപ്പോള്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഇറങ്ങി വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറാന്‍ ശ്രമിച്ചു. യാത്രക്കാര്‍ തടഞ്ഞതോടെ തൊട്ട് പിറകിലെ കമ്പാര്‍ട്ട്‌മെന്റില്‍ കയറുകയായിരുന്നു.

തീവണ്ടി മുളന്തുരുത്തി സ്‌റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാര്‍ ഇയാളെ വീണ്ടും ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് ഇയാള്‍ തീവണ്ടിയില്‍നിന്ന് ഇറങ്ങി ഓടി. പിന്തുടര്‍ന്ന ചിലര്‍ ചേര്‍ന്ന് പിടിച്ച് ബലമായി തീവണ്ടിയില്‍ കയറ്റി. പിന്നീട് ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ മുഴുവന്‍ സ്ത്രീകളുടെ വസ്ത്രങ്ങളായിരുന്നു.

രാത്രി എട്ടരയോടെ തീവണ്ടി കോട്ടയം റെയില്‍വേസ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയും ഇയാളെ അറസ്റ്റ്‌ചെയ്യുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+