ചൈന 12 വാള്‍മാര്‍ട്ട് ശാലകള്‍ പൂട്ടിച്ചു

തെക്കന്‍ ചൈനയിലെ ചോങ്കിങ്‌സ് നഗരസഭയാണ് നടപടി എടുത്തത്. വാള്‍മാര്‍ട്ട് ഏറ്റെടുത്ത രണ്ട് കടകളും അടപ്പിച്ചു. ഈ സ്ഥാപനങ്ങള്‍ 20,70,000 യുവാന്‍ (ഏകദേശം 1.60 കോടി രൂപ) പിഴയടയ്ക്കണമെന്നും നഗരസഭ നോട്ടീസ് നല്‍കി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വാള്‍മാര്‍ട്ട് വിറ്റ 63,547 കിലോ പോര്‍ക്കിറച്ചി ഇത്തരത്തിലുള്ളവയല്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.
പഴകിയ താറാവിറച്ചി വിറ്റ സംഭവത്തില്‍ വാള്‍മാര്‍ട്ട് നേരത്തെ ജനങ്ങളോട് ക്ഷമ ചോദിച്ചിരുന്നു. ഇത്തരം നടപടിക്ക് അഞ്ചു വര്‍ഷത്തിനിടെ 21 തവണ വാള്‍മാര്‍ട്ടിനെ ശിക്ഷിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications