കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ കപ്പല്‍ മോചിപ്പിച്ചു

Google Oneindia Malayalam News

ലണ്ടന്‍: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ കപ്പല്‍ ബ്രിട്ടന്റെ പ്രത്യേക സേന മോചിപ്പിച്ചു. ആറ് ഇന്ത്യക്കാരടക്കം 23പേരാണ് മോണ്ടിക്രിസ്‌റ്റോ എന്ന പേരുള്ള ചരുക്കുകപ്പലിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ ഇറ്റലി(ഏഴുപേര്‍)യില്‍ നിന്നും ഉക്രെയ്‌നില്‍(പത്തുപേര്‍) നിന്നുമുള്ളവരാണ്.

കപ്പല്‍ കടത്തിയ 11 കൊള്ളക്കാരെയും പിടികൂടിയിട്ടുണ്ടെന്ന് ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സ അറിയിച്ചു. ഒരു കൊച്ചു ബോട്ടിലെത്തിയ അഞ്ചംഗസംഘം തിങ്കളാഴ്ചയാണ് കപ്പല്‍ റാഞ്ചിയത്.

ലിവര്‍പൂളില്‍ നിന്നും വിയറ്റ്‌നാമിലേക്ക് ഇരുമ്പ് സ്‌ക്രാപ്പുകളുമായി സഞ്ചരിക്കുന്ന കപ്പലിന് ഇന്ത്യന്‍ മഹാസമൂദ്രം വരെ ജപ്പാന്‍ നാവിക സേനയുടെ അകമ്പടിയുണ്ടായിരുന്നു. അതിനുശേഷമാണ് ആക്രമണമുണ്ടായത്.

ഇന്ത്യന്‍ സമയം രാത്രി 10.14ഓടുകൂടിയാണ് കപ്പലില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. 'കപ്പലിനു നേരെ ആക്രമണം നടക്കുകയാണ്. സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നു' എന്ന ക്യാപ്റ്റന്റെ സന്ദേശം കമ്പനിക്ക് ലഭിക്കുകയായിരുന്നു.

English summary
British Special Force freed the hijacked Italian ship, all 23 members, including six Indians are safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X