ഇറ്റാലിയന്‍ കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചി
റോം: ആറു ഇന്ത്യക്കാരടക്കം 23 ജീവനക്കാരുള്ള ഇറ്റാലിയന്‍ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍തീരത്തിനടുത്തുവച്ച് അഞ്ചു പേരടങ്ങുന്ന സംഘം റാഞ്ചി. കപ്പലിലുള്ള മറ്റുള്ളവര്‍ ഇറ്റലി(ഏഴുപേര്‍)യില്‍ നിന്നും ഉക്രെയ്‌നില്‍(പത്തുപേര്‍) നിന്നുമുള്ളവരാണ്.
ഇന്ത്യന്‍ സമയം രാത്രി 10.14ഓടുകൂടിയാണ് കപ്പലില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. 'കപ്പലിനു നേരെ ആക്രമണം നടക്കുകയാണ്. സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നു' എന്ന ക്യാപ്റ്റന്റെ സന്ദേശം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
ഇരുമ്പ് സ്‌ക്രാപ്പുമായി ലിവര്‍പൂളില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പോവുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.
എയര്‍ക്രാഫ്റ്റുകളും യുദ്ധകപ്പലുകളും ചരക്കുകപ്പലിനുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
സോമാലിയന്‍ തീരത്തിലൂടെ കടന്നു പോവുമ്പോള്‍ എംവി മോണ്ടിക്രിസ്‌റ്റോ എന്ന കപ്പിലിന് ജപ്പാന്‍ സൈനിക കപ്പല്‍ അകമ്പടി പോയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പിന്നെ എങ്ങനെ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന ചോദ്യത്തിനാണ് ഉത്തരംകിട്ടാത്തത്.












Click it and Unblock the Notifications