അമേരിക്കന്‍ സ്‌റ്റോക്ക് വെബ്‌സൈറ്റ് തകര്‍ത്തു

തിങ്കളാഴ്ച 3.30ഓടുകൂടിയാണ് ആക്രമണമുണ്ടായത്. 3.35 മുതല്‍ 3.37വരെ സൈറ്റ് അപ്രത്യക്ഷമായി. എന്നാല്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചില്ല.
കോര്‍പ്പറേറ്റുകള്‍ സംഘം ചേര്‍ന്ന് ചെറുകിട നിക്ഷേപകരെ കൊള്ളയടിക്കുകയാണ്. വിപണിയുടെ ആര്‍ത്തിക്കെതിരേ, ഭരണത്തില്‍ കമ്പനികള്‍ ഇടപെടുന്നതിനെതിരേയുള്ള അതിശക്തമായ പ്രക്ഷോഭമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
അമേരിക്കയുടെ സാമ്പത്തിക ആസ്ഥാനമായ വാള്‍സ്ട്രീറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത 80ഓളം പേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ശതമാനം വരുന്ന സമ്പന്നര്‍ക്കെതിരേ 99 ശതമാനം നടത്തുന്ന പോരാട്ടമായാണ് ഇതിനെ പ്രക്ഷോഭകാരികള്‍ വിശേഷിപ്പിച്ചത്. യുവാക്കളും വിദ്യാര്‍ഥികളുമാണ് പ്രക്ഷോഭത്തില്‍ അണിനിരക്കുന്നവരില്‍ ഭൂരിഭാഗം പേരും.












Click it and Unblock the Notifications