അഫ്ഗാനില്‍ ഇപ്പോഴും കാട്ടുനീതി

നമ്മുടെ അയല്‍രാജ്യമായ അഫ്ഗാനിസ്താനില്‍ ഒരു ശിക്ഷാവിധി നടപ്പാക്കുകയാണ്. രാജ്യം വീണ്ടും ക്രൂരമായ താലിബാന്‍ രീതികള്‍ക്കു പിറകെ പോവുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും ഇതോടനുബന്ധിച്ച വീഡിയോയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ പ്രചരിക്കുകയാണ്. സിഎന്‍എന്‍ വാര്‍ത്താ ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൊലചെയ്യപ്പെട്ട ആളുടെ പിതാവാണ് കുറ്റവാളിക്കെതിരേയുള്ള ശിക്ഷ നടപ്പാക്കുന്നത്. തെക്കന്‍ അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ മേഖലയില്‍ പെട്ട കാണ്ടിലാണ് ക്രൂരമായ രീതിയില്‍ വിധി നടപ്പാക്കിയത്. ഈ പ്രദേശത്തെ മതനേതാക്കളാണ് 'കാടന്‍ രീതി'യിലുള്ള വധശിക്ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഒളിച്ചോടിയ യുവാവിനെയും യുവതിയെയും കല്ലെറിഞ്ഞു കൊന്നതും വിവാദമായിരുന്നു. രാജ്യത്ത് കൂടുതല്‍ ഫലപ്രദമായ നീതിന്യായ വ്യവസ്ഥ നടപ്പാക്കണമെന്ന് ലോകത്തെ പ്രമുഖ മനുഷ്യാവകാശസംഘടനകള്‍ കര്‍സായി ഗവണ്‍മെന്റിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications