'മഞ്ഞുമനുഷ്യന്‍'സത്യമാണെന്ന് റിപ്പോര്‍ട്ട്

റഷ്യയിലെ കെമെറോവ പ്രവിശ്യയിലെ ഷോറിയ മലനിരകളില്‍ താമസിക്കുന്നവരാണ് ഏഴടിയിലധികം ഉയരമുള്ള ജീവി വളര്‍ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോവുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യതി താമസിക്കുന്നുവെന്നു കരുതുന്ന ഗുഹയും കൂറ്റന്‍ കാല്‍പ്പാടുകളും രോമങ്ങളും കണ്ടെടുത്തു.
എന്നാല്‍ വിമര്‍ശകര്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള തന്ത്രം മാത്രമാണിതെന്നാണ് അവരുടെ വാദം.
അതേ സമയം പ്രവിശ്യ സര്‍ക്കാര്‍ നിയോഗിച്ച ശാസ്ത്രജ്ഞരുടെ സംഘം 95 ശതമാനവും അത്തരം ഒരു ജീവിയുടെ സാന്നിധ്യം അവിടെയുണ്ടെന്ന നിഗമനത്തിലാണെത്തിയത്.












Click it and Unblock the Notifications