പണയം വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏത് ബാങ്കിലായാലും പണയം വയ്ക്കുന്ന കാലാവധി നിര്‍ണായകമാണ്. ഇത് കഴിഞ്ഞാല്‍ പലിശയും പിഴപലിശയും കുമിഞ്ഞുകൂടും. അതുകൊണ്ട് പണയം വയ്ക്കുമ്പോള്‍ കാലാവധി, പലിശ, പിഴപലിശ, പ്രോസസിങ് ഫീ, അപ്രൈസര്‍ ചാര്‍ജ് ഇവ അഞ്ചും ചോദിച്ചു മനസ്സിലാക്കണം. പലിശ അടയ്‌ക്കേണ്ട തിയ്യതികള്‍ കൃത്യമായി മനസ്സിലാക്കുകയും സൂക്ഷിച്ചുവയ്ക്കുകയും വേണമെന്ന് ചുരുക്കം.
എപ്പോഴും കുറഞ്ഞ പലിശയും ദീര്‍ഘകാല വായ്പയും നല്‍കുന്ന ബാങ്കുകളെ ആശ്രയിക്കുന്നതാണ് നല്ലത്. കൈയില്‍ ആവശ്യത്തിനു സ്വര്‍ണമുണ്ടെങ്കില്‍ കുറച്ചുവച്ച് കൂടുതല്‍ പണം എടുക്കാതിരിക്കുന്നതാണ് ബുദ്ധി. കുറഞ്ഞ സ്വര്‍ണത്തില്‍ കൂടിയ തുക കടമെടുത്താല്‍ സ്ഥാപനം സ്വര്‍ണം എളുപ്പം വിറ്റൊഴിവാക്കാനുള്ള സാധ്യത കൂടുതലാണ്.
വായ്പയുടെ കാലാവധി കഴിഞ്ഞ് മൂന്നുമാസത്തിനുള്ളില്‍ ക്ലോസ് ചെയ്തില്ലെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്ഥാപനത്തിനുണ്ട്. കാലാവധി കഴിയുന്ന മുറയ്ക്ക് സ്വര്‍ണം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പുതുക്കിവയ്ക്കണം.
സ്വര്‍ണം നാണയരൂപത്തില്‍ സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം. അധികപക്ഷവും വാങ്ങിയ സ്ഥാപനങ്ങളില്‍ മാത്രമേ ഇവ പണയമായി സ്വീകരിക്കുകയുള്ളൂ. നാട്ടിലെ ചെറുകിട സ്ഥാപനങ്ങളില്‍ പണയം വയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം. മോഷണമോ തീപ്പിടുത്തമോ മൂലം നിങ്ങള്‍ മുതല്‍ നഷ്ടമായാല്‍ അത് എന്നെന്നേക്കുമായുള്ള നഷ്ടമാണ്. കഴിയുന്നതും പണയം വച്ച സ്വര്‍ണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കുക. കാരണം പുതിയ ആസ്തികള്‍ ഉണ്ടാക്കുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.












Click it and Unblock the Notifications