കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് ലാഭം 9.7 ശതമാനം കൂടി

Google Oneindia Malayalam News

Infosys
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ രണ്ടാം സാമ്പത്തികപാദത്തിലെ ലാഭത്തില്‍ 9.7 ശതമാനത്തിന്റെ വര്‍ധനവ്. ബുധനാഴ്ച പ്രഖ്യാപിച്ച പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ ലാഭം 1906 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ ലാഭം 1720 കോടി രൂപയായിരുന്നു.

ഏര്‍ണിങ് പെര്‍ ഷെയറി(ഇപിഎസ്)ന്റെ കാര്യത്തില്‍ 9.7 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്‍ഫോസിസിനും അതിന്റെ ഉപകമ്പനികള്‍ക്കും കൂടി രണ്ടാം പാദത്തില്‍ 45 പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ സാധിച്ചു.

ആഗോള സാമ്പത്തികവിപണി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. തീര്‍ച്ചയായും ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക ഐടി ബിസിനസ്സിനെ തന്നെയാണ്- കമ്പനി സിഇഒ എസ്ഡി ഷിബുലാല്‍ അഭിപ്രായപ്പെട്ടു.

ആദ്യത്തെ രണ്ടു സാമ്പത്തിക പാദത്തില്‍ ഓരോ ഓഹരിക്കും 15 രൂപ വച്ച് ഇന്‍ഫോസിസ് ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 24നകം ഇത് കൊടുത്തുതീര്‍ക്കാനാണ് പരിപാടി.

English summary
India's second largest IT company, Infosys has reported a rise of 9.7% in its net profit at Rs 1,906 crore year-on-year (yoy) for the quarter ended September 30, 2011. For the second quarter of FY12, the company's consolidated Net Revenues rose by 16.6% (y-oy) to Rs 8,099 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X