Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണി താഴേക്കിറങ്ങാന്‍ സാധ്യത

ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും ബുധനാഴ്ച നഷ്ടത്തിലേക്ക് നീങ്ങാന്‍ സാധ്യത. ഇന്‍ഫോസിസിന്റെ രണ്ടാം പാദഫലം, യൂറോപ്പിലെ പ്രതിസന്ധി, രൂപയുടെ വില എന്നീ ഘടകങ്ങളായിരിക്കും ഇന്ത്യന്‍ വിപണിയെ നിയന്ത്രിക്കുക.

ആഗസ്ത് മാസത്തിലെ വ്യാവസായിക വളര്‍ച്ചാനിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ ബുധനാഴ്ച പുറത്തുവരും. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ 'രക്ഷാഫണ്ട്' വര്‍ധിപ്പിക്കണമെന്ന യൂറോപ്യന്‍ യൂനിയനിലെ പ്രമുഖരാജ്യങ്ങളുടെ ആവശ്യം സ്ലോവാകിയ പാര്‍ലമെന്റ് തള്ളി. ഇതോടെ യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി വീണ്ടും സജീവമായിരിക്കുകയാണ്.

ശാശ്വത പരിഹാരം കാണുന്നതിനു പകരം ഇടക്കിടെ ഉത്തേജകപാക്കേജുകള്‍ നല്‍കുന്നതിനോട് മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

ഇന്‍ഫോസിസിനെ കൂടാതെ ഓട്ടോ കോര്‍പ്പറേഷന്‍ ഗോവ, ഡിസിബി, കെഎസാര്‍ എന്റര്‍പ്രൈസസ് എന്നീ കമ്പനികളുടെ റിപ്പോര്‍ട്ടും ബുധനാഴ്ച പുറത്തുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+