ഇന്‍ഫോസിസ് വിപണിയെ രക്ഷിച്ചു
മുംബൈ: ഐടിയടക്കമുള്ള ബ്ലുചിപ്പ് ഓഹരികള്‍ കുതിച്ചുകയറിയപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 421.92 പോയിന്റുയര്‍ന്ന് 16958.39ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 125.05 പോയിന്റ് വര്‍ധിച്ച് 5099.40ലും ക്ലോസ് ചെയ്തു.
വാര്‍ഷിക ലാഭത്തില്‍ 11 ശതമാനത്തിലേറെ ലാഭമുണ്ടാക്കുമെന്നുറപ്പായതോടെ ഇന്ത്യയിലെ രണ്ടാമത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഡോളറിന്റെ വിലയിലുള്ള വ്യത്യാസം ഇതേ നിലവാരത്തിലുള്ള രണ്ടാം പാദ സാമ്പത്തിക ഫലം മറ്റു കമ്പനികള്‍ക്കും സമ്മാനിക്കുമെന്ന വിശ്വാസം വിപ്രോ, ടിസിഎസ് കമ്പനികള്‍ക്കും അനുഗ്രഹമായി.
യുനൈറ്റഡ് ബ്രിവറീസ്, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, ഇന്‍ഫോസിസ്, ജിന്‍ഡാല്‍ സ്റ്റീല്‍ പവര്‍, എസ്ബിഐ ഓഹരികളാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം സണ്‍ടിവിയുടെ തകര്‍ച്ച തുടരുകയാണ്. മോയില്‍, വോക്കാര്‍ഡ്, കോള്‍ ഇന്ത്യ, മാരികോ ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നില്ല.
എന്നാല്‍ മറ്റു ഏഷ്യന്‍ വിപണികളില്‍ ഈ കുതിപ്പ് പ്രകടമായില്ല. ജപ്പാന്‍ ഓഹരിയായ നിക്കി 34.78 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്. യൂറോപ്യന്‍ വിപണി നേരിയ നേട്ടത്തിലൂടെ നീങ്ങുന്നു.












Click it and Unblock the Notifications