പ്രാഥമിക റിപ്പോര്‍ട്ട് മോഹന്‍ലാലിന് എതിര്?

ലാല്‍ പദവി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് രണ്ടുപരാതികളാണത്രേ കരസേനയ്ക്ക് ലഭിച്ചത്. ഇതില്‍ ഒരു പരാതി നല്‍കിയിരിക്കുന്നത് വിരമിച്ച ഒരു സൈനികോദ്യോഗസ്ഥനാണ്. പരസ്യത്തില്‍ ലാല്‍ സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയെന്നുമാണ് ഒരു ഇദ്ദേഹത്തിന്റെ പരാതിയിലെ ആരോപണം.
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലാലിനെതിരാണെന്നാണ് സൂചന. എന്നാല്‍ കര്‍ശനമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സൈന്യം നടപടിയെക്കുകയുള്ളുവെന്നും അറിയുന്നു. അന്വേഷണത്തില്‍ മോഹന്‍ലാല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പദവി തിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം താന്‍ അഭിനയിച്ച കാണ്ഡഹാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ച വേഷമാണ് പരസ്യത്തിലുള്ളതെന്നും അത് ടെറിട്ടോറിയല്‍ ആര്‍മിയുടേതല്ലെന്നുമാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് താന്‍ പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പാണ് പ്രതിരോധ മന്ത്രാലയം മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ദില്ലിയിലെ സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂറാണ് മോഹന്‍ലാലിന് ടെറിറ്റോറിയല്‍ ആര്‍മി അംഗത്വം നല്‍കിയത്.
നേരത്തേ ലാല്‍ പദവിയ്ക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നതായി പ്രതിരോധമന്ത്രി എകെ ആന്റണിയ്ക്ക് കേരളത്തില്‍ നിന്നു ചിലര്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനമായും നികുതിവെട്ടിപ്പും വിദേശബാങ്കുകളിലെ കള്ളപ്പണനിക്ഷേപവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതികളത്രേ. ഇതിനെത്തുടര്‍ന്നാണ് മോഹന്‍ലാലിന്റെയും ഒപ്പം മമ്മുട്ടിയുടെയും ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications