കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാഥമിക റിപ്പോര്‍ട്ട് മോഹന്‍ലാലിന് എതിര്?

  • By Lakshmi
Google Oneindia Malayalam News

Lal with Antony and Army Officer
ദില്ലി: സൈനിക പദവി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ കരസേന അന്വേഷണം തുടങ്ങി. ദില്ലി സൈനിക ആസ്ഥാനത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ലാല്‍ പദവി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് രണ്ടുപരാതികളാണത്രേ കരസേനയ്ക്ക് ലഭിച്ചത്. ഇതില്‍ ഒരു പരാതി നല്‍കിയിരിക്കുന്നത് വിരമിച്ച ഒരു സൈനികോദ്യോഗസ്ഥനാണ്. പരസ്യത്തില്‍ ലാല്‍ സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയെന്നുമാണ് ഒരു ഇദ്ദേഹത്തിന്റെ പരാതിയിലെ ആരോപണം.

പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലാലിനെതിരാണെന്നാണ് സൂചന. എന്നാല്‍ കര്‍ശനമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സൈന്യം നടപടിയെക്കുകയുള്ളുവെന്നും അറിയുന്നു. അന്വേഷണത്തില്‍ മോഹന്‍ലാല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പദവി തിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം താന്‍ അഭിനയിച്ച കാണ്ഡഹാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ച വേഷമാണ് പരസ്യത്തിലുള്ളതെന്നും അത് ടെറിട്ടോറിയല്‍ ആര്‍മിയുടേതല്ലെന്നുമാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് താന്‍ പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പാണ് പ്രതിരോധ മന്ത്രാലയം മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ദില്ലിയിലെ സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂറാണ് മോഹന്‍ലാലിന് ടെറിറ്റോറിയല്‍ ആര്‍മി അംഗത്വം നല്‍കിയത്.

നേരത്തേ ലാല്‍ പദവിയ്ക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നതായി പ്രതിരോധമന്ത്രി എകെ ആന്റണിയ്ക്ക് കേരളത്തില്‍ നിന്നു ചിലര്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനമായും നികുതിവെട്ടിപ്പും വിദേശബാങ്കുകളിലെ കള്ളപ്പണനിക്ഷേപവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതികളത്രേ. ഇതിനെത്തുടര്‍ന്നാണ് മോഹന്‍ലാലിന്റെയും ഒപ്പം മമ്മുട്ടിയുടെയും ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

English summary
Officers at the Army Headquarters in Delhi said they are investigating the petition against Mohanlal who got Lieutenant Colonel's rank, the Territorial Army two years back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X