കാമുകിയെ വിഷം കുത്തിവച്ചു കൊന്നു

കഴിഞ്ഞ ഏഴു വര്‍ഷമായി ശൈലേന്ദ്ര എന്ന യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയും കുടുംബവും വീടുമാറിയെങ്കിലും ഇയാള്‍ ശല്യപ്പെടുത്തി കൊണ്ടിരുന്നു.
പിന്നീട് പെണ്‍കുട്ടി പഠിച്ചിരുന്ന കോളേജില്‍ ഇയാള്‍ പ്രവേശനം നേടുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ ആറിന് ശൈലേന്ദ്ര വീണ്ടും പ്രണയാഭ്യര്‍ഥനയുമായി പൂജയെ സമീപിച്ചു. എന്നാല്‍ ഇനിയും ശല്യപ്പെടുത്തിയാല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് യുവതി ഭീഷണി മുഴക്കി. ഉടന്‍ തന്നെ ഇയാള്‍ പൂജയെ ബലമായി പിടിച്ച് ശരീരത്തില്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു.
അവശനിലയിലായ യുവതി വീട്ടിലെത്തി മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
എന്നാല്‍ പൂജയും ശൈലേന്ദ്രയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ ശൈലേന്ദ്ര മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ പൂജ സ്വയം വിഷം കുത്തി വച്ച് മരിക്കുകയായിരുന്നുവെന്നാണ് ഇരുവരുടേയും സുഹൃത്തായ ഒരാള്‍ പറയുന്നത്.












Click it and Unblock the Notifications