കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘ ട്രോപിക്‌സ് വിക്ഷേപണം വിജയകരം

  • By Ajith Babu
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി നിര്‍മ്മിച്ച ഉപഗ്രഹമായ 'മേഘ ട്രോപ്പിക്‌സ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക ചുവട് വയ്പാകുമെന്ന് കരുതപ്പെടുന്ന ഉപഗ്രഹമാണിത്.

ആയിരം കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. 163 കോടി രൂപ ചെലവഴിച്ചാണ് മേഘാട്രോപ്പിക്‌സി നിര്‍മിച്ചത്. ഇരുപത്തിരണ്ടു മിനിട്ടു നീണ്ട വിക്ഷേപണയാത്രയില്‍ ഖര - ദ്രവ ഇന്ധനങ്ങള്‍ മാറി ഉപയോഗിക്കുന്ന നാലുഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് മേഘാ ട്രോപിക്‌സ് 687 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയത്.

ലക്‌സംബര്‍ഗില്‍ നിന്നുള്ള വെസല്‍സാറ്റ്, എസ്.ആര്‍.എം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച എസ്.ആര്‍.എം സാറ്റ്, കാണ്‍പുര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച 'ജുഗ്നു എന്നീ ഉപഗ്രഹങ്ങളും ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ബഹിരാകാശ വാഹനമായ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു.

അന്തരീക്ഷത്തിലെ താപ, മര്‍ദ വ്യത്യാസങ്ങളും ജലസാന്ദ്രതയുമാണു മേഘ ട്രോപ്പിക്‌സിന്റെ മുഖ്യ പഠനവിഷയം. ഹരിതഗൃഹ വാതകങ്ങളെ കുറിച്ച് എസ്.ആര്‍.എം സാറ്റും പ്രകൃതി ദുരന്തങ്ങളെ കുറിച്ചു ജുഗ്നുവും പഠിക്കും. കപ്പലുകള്‍ പുറപ്പെടുവിക്കുന്ന സിഗ്നലുകള്‍ പിടിച്ചെടുക്കുകയും ഗതി നിയന്ത്രിക്കുകയും ചെയ്യുകയാണു വെസല്‍സാറ്റിന്റെ ലക്ഷ്യം.

English summary
An Indian rocket on Wednesday successfully launched into orbit an Indo-French tropical weather satellite and three other smaller satellites from the spaceport here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X