മാനഭംഗ ഇരയുടെ മൊഴി സംശയിക്കരുതെന്ന് കോടതി

പ്രതിയെ കുറ്റവാളിയാക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്നും അതിനെ സംശയത്തോടെ കാണരുതെന്നും ജസ്റ്റിസുമാരായ പി. സദാശിവം, ബി. എസ്. ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു.
ലൈംഗിക പീഡനത്തിനിരയായ സ്ത്രീ കുറ്റക്കാരിയല്ല. മറ്റൊരാളുടെ കാമാസക്തിയുടെ ഇരയാണ് അവര്‍. ശാരീരികമായും വൈകാരികമായും മുറിവേറ്റ വ്യക്തിയുമാണ്. ഈ പരിഗണന അവരുടെ കാര്യത്തിലുണ്ടാകണം- കോടതി പറഞ്ഞു.
അവരുടെ മൊഴിയെ കുറ്റക്കാരന്റെ മൊഴിപോലെ സംശയിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 22 വര്‍ഷം മുമ്പ് ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ മുഹമ്മദ് ഇമ്രാന്‍ ഖാന്‍, ജമാല്‍ അഹമ്മദ് എന്നിവരുടെ ഹര്‍ജി തള്ളിയാണ് കോടതിയുടെ വിധി. ഇതിനുമുമ്പും ഇത്തരം കേസുകളില്‍ സമാനമായ വിധികള്‍ വിവിധ കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications