ഹസാരെ സംഘത്തിലെ പ്രശാന്ത് ഭൂഷണ് മര്‍ദ്ദനമേറ്റു

യുവാക്കള്‍ അദ്ദേഹത്തിന്റെ മുഖത്തടിയ്ക്കുകയും കസേരയില്‍ നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു. താഴെ വീണ പ്രശാന്ത് ഭൂഷണെ യുവാക്കളിലൊരാള്‍ ചവിട്ടുകയും ചെയ്തു. ശ്രീറാം സേന പ്രവര്‍ത്തകരാണ് തങ്ങളെന്നാണ് യുവാക്കള്‍ പറഞ്ഞത്. മര്‍ദ്ദനമേറ്റ പ്രശാന്ത് ഭൂഷണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെ കോണ്‍ഗ്രസ് അപലപിച്ചു. അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു
കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരാമര്‍ശമാണ് യുവാക്കളെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കശ്മീരില്‍ ഹിതപരിശോധന നടത്തുന്നതിനെ പ്രശാന്ത് ഭൂഷണ്‍ അനുകൂലിച്ചിരുന്നു. ഇക്കാര്യം ലഖ്‌നൊവില്‍ വച്ചുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രശാന്ത് ഭൂഷന്‍ വിശദീകരിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെ അവഗണിക്കാന്‍ എന്ത് അവകാശമാണ് താങ്കള്‍ക്കുള്ളതെന്ന് ചോദിച്ചാണ് യുവാക്കള്‍ പ്രശാന്ത് ഭൂഷണെ മര്‍ദിച്ചത്.












Click it and Unblock the Notifications