മനോരോഗിയായ 22കാരി കൂട്ടമാനഭംഗത്തിനിരയായി

സെപ്തംബര്‍ 26നായിരുന്നു സംഭവം. മാനസിക രോഗിയായ യുവതി വീട്ടില്‍ നിന്ന് പുറത്തിറങ്ങി റോഡിലെത്തിയപ്പോള്‍ ഓട്ടോയില്‍ വന്ന പ്രതികള്‍ യുവതിയെ നിര്‍ബന്ധിച്ച് വണ്ടിയില്‍ കയറ്റി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.ഇതിന് ശേഷം അബോധാവസ്ഥയിലായ യുവതിയെ ഇവര്‍ അവിടെ ഉപേക്ഷിച്ചു.
പിന്നീട് യുവതി അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ട പൊലീസുകാര്‍ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ പീഡനത്തിനിരയായ വിവരം യുവതി മാതാവിനെ അറിയിച്ചു.
മൂന്നു പേരാണ് ഓട്ടോയിലുണ്ടായിരുന്നതെന്ന് യുവതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ രേഖാ ചിത്രങ്ങള്‍ തയ്യാറാക്കിയ പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.












Click it and Unblock the Notifications