മോഹന്‍ലാലിനെതിരെ പരാതി അന്വേഷിക്കും: ആന്റണി

ലാല്‍ പദവി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് രണ്ടുപരാതികളാണത്രേ കരസേനയ്ക്ക് ലഭിച്ചത്. ഇതില്‍ ഒരു പരാതി നല്‍കിയിരിക്കുന്നത് വിരമിച്ച ഒരു സൈനികോദ്യോഗസ്ഥനാണ്. പരസ്യത്തില്‍ ലാല്‍ സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയെന്നുമാണ് ഒരു ഇദ്ദേഹത്തിന്റെ പരാതിയിലെ ആരോപണം.
അതേസമയം താന്‍ അഭിനയിച്ച കാണ്ഡഹാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ച വേഷമാണ് പരസ്യത്തിലുള്ളതെന്നും അത് ടെറിട്ടോറിയല്‍ ആര്‍മിയുടേതല്ലെന്നുമാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു ഇക്കാര്യത്തിന് താന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പാണ് പ്രതിരോധ മന്ത്രാലയം മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.












Click it and Unblock the Notifications