വനിതാ കുളിമുറിയില്‍ ഒളിക്യാമറ; 2 പേര്‍ പിടിയില്‍

കുട്ടികളുടെ വാര്‍ഡില്‍ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുളിമുറികള്‍ക്കിടയിലെ ചുവരിന് മുകളിലൂടെ കൈ ഉയര്‍ത്തിപ്പിടിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു സക്കറിയ. ഈ സമയത്ത് കുളിമുറിയില്‍ കയറിയ സ്ത്രീ ഇതു കാണുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ പുറത്ത് നിന്നിരുന്ന സ്ത്രീകളും ബഹളം വച്ചു.
ഇതിനിടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ച സക്കറിയയെ രോഗികളുടെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു. ഇതിനിടെ ഇയാളെ രക്ഷിയ്ക്കാന്‍ ശ്രമിച്ചതാണ് സുഹൃത്ത് നജ്മുദ്ദീന് വിനയായത്. തുടര്‍ന്ന് പൊലീസെത്തി ഫോണ്‍ പരിശോധിച്ചു. ഫോണില്‍ കുളിമുറിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് പ്രതികളെയും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന് മുന്‍പും സക്കറിയ രണ്ടുതവണ കുളിമുറിയില്‍ കയറി ഇറങ്ങുന്നത് കണ്ടുവെന്ന് വാര്‍ഡില്‍ കഴിയുന്ന സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. അപ്പോള്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നുവെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications