ഐസ്ക്രീം: കോഴിക്കോട് അസി. കമ്മീഷണര്‍ ഒത്തുകളിച്ചു?

എന്നാല്‍ രാധാകൃഷ്ണപിള്ളയാണ് ഈ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എന്‍.കെ.അബ്ദുള്‍ അസീസ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ആരോപണത്തിന്‍ മേല്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ അസീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന രാധാകൃഷ്ണ പിള്ളയെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറായി നിയമിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ച റൗഫിനെ ഒതുക്കാനായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ കരുക്കള്‍ നീക്കുന്നതായും ആക്ഷേപങ്ങളുണ്ട്.












Click it and Unblock the Notifications