കോതമംഗലം പീഡനം: പെണ്‍കുട്ടി പ്രസവിച്ചു

ബുധനാഴ്ചപുലര്‍ച്ചെ 12 മണിയോടെയായിരുന്നു പ്രസവം. പ്രസവ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നു മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ പിതാവാരെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.
കുട്ടിയെ പിതാവുള്‍പ്പെടെ പത്തോളം പേര്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. അച്ഛനുള്‍പ്പെടെ അഞ്ചോളം പേര്‍ അറസ്റ്റിലായിരുന്നു. പത്താം ക്ലാസൂകാരായ ഒരു വദ്യാര്‍ഥി പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും. പിന്നീട് കുട്ടിയുടെ പിതാവുള്‍പ്പെടെയുള്ളവര്‍ പീഡിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുകയുമായിരുന്നു.
പിതാവിന്റെ സമ്മതത്തോടെയായിരുന്നു പിന്നീട് മറ്റുള്ളവരുടെ പീഡനം. സംഭവം കേസായപ്പോള്‍ പെണ്‍കുട്ടിയുടെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റിയിരുന്നു.












Click it and Unblock the Notifications