വാളകം: അധ്യാപകന്‍ ബസില്‍ കയറിയില്ലെന്ന് മൊഴി

ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നായിരുന്നു അധ്യാപകന്‍ ഒടുവില്‍ മൊഴിയെടുത്തപ്പോള്‍ അറിയിച്ചത്. കണ്ടക്ടറുടെ വെളിപ്പെടുത്തലോടെ ഈ മൊഴിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
അധ്യാപകന്റെ പരസ്പര വിരുദ്ധമായ മൊഴികള്‍ അന്വേഷണ സംഘത്തിന് ആദ്യം മുതല്‍ തലവേദനയായിരുന്നു. തന്നെ ആക്രമിച്ചവരെ മുന്‍പ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ അധ്യാപകന്‍ പിന്നീട് ഇവരെ കണ്ടിട്ടില്ലെന്ന് തിരുത്തി. ആദ്യം സ്വന്തം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണമെന്ന് അധ്യാപകന്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് ബസിറങ്ങിയപ്പോഴാണ് നാലംഗ സംഘം തന്നെ ആക്രമിച്ചതെന്ന് മൊഴിമാറ്റി. വാളകം വിട്ടെങ്ങും പോയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന അധ്യാപകന്‍ പിന്നീട് ഇതും മാറ്റിപ്പറഞ്ഞു.












Click it and Unblock the Notifications