കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ബണ്‍ഡയോക്‌സൈഡിന് ടാക്‌സ്

Google Oneindia Malayalam News

Australia
സിഡ്‌നി: വിവാദമായ കാര്‍ബണ്‍ ടാക്‌സ് ബില്‍ ആസ്‌ത്രേലിയന്‍ അധോസഭ പാസ്സാക്കി. പരിസ്ഥിതി മലിനീകരണത്തിനു കാരണക്കാരായ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. പുറം തള്ളുന്ന ഓരോ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനും നികുതി അടയ്ക്കാന്‍ സ്ഥാപനം ബാധ്യസ്ഥമാണ്.

ആസ്‌ത്രേലിയന്‍ ചരിത്രത്തിലെയും അതിന്റെ ഭാവിയിലെയും നിര്‍ണായക ദിവസമാണിന്ന്-ബില്‍ പാസ്സാക്കുന്നതിനു തൊട്ടു മുമ്പ് നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് അഭിപ്രായപ്പെട്ടു.

ക്ലീന്‍ എനര്‍ജി ബില്‍ 2011 എന്നുപേരിട്ടിരിക്കുന്ന ബില്‍ 72നെതിരേ 74 വോട്ടിനാണ് പാസ്സായത്. എന്നാല്‍ ഈ ബില്ലിനെ കുറിച്ച് ആസ്‌ത്രേലിയക്കാര്‍ക്ക് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. കാരണം നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയാല്‍ നിരവധി കമ്പനികള്‍ അടച്ചുപൂട്ടും.

ഇതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. ഏറ്റവും വിചിത്രമായ സംഗതി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ ബില്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഗില്ലാര്‍ഡ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്.

English summary
Australia passed the Carbon Tax bill. the government passed its 18 pieces of legislation by a vote of 74 to 72
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X