കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് അനുയായി ലണ്ടനില്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

Iqbal Mirchi
ദില്ലി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായി ഇക്ബാല്‍ മിര്‍ച്ചി എന്ന മേമന്‍ ഇഖ്ബാല്‍ മുഹമ്മദ് ലണ്ടിനില്‍ അറസ്റ്റിലായതായി സിബിഐ അറിയിച്ചു. 1993-ലെ മുംബയ് സ്‌ഫോടന കേസിലെ പ്രതിയാണ് ഇയാള്‍.

ബ്രിട്ടനില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് അറസ്റ്റ്. ഇന്ത്യയില്‍ മയക്കുമരുന്ന് ഇടാപാടുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ഇഖ്ബാല്‍ മിര്‍ച്ചിക്കെതിരെയുണ്ട്. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇഖ്ബാലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇഖ്ബാലിന്റെ അറസ്റ്റ് ഇന്റര്‍പോളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ലണ്ടനില്‍ ചോദ്യം ചെയ്തുവരുകയാണ്. 1995 ല്‍ മയക്കുമരുന്ന് കേസില്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ പിടിയിലായ ഇഖ്ബാലിനെ അന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും വൈകാതെ അയാള്‍ കേസുകളില്‍ നിന്ന് ഒഴിവാകുകയും ചെയ്തിരുന്നു.

English summary
Police in London have arrested Iqbal Memon alias Iqbal Mirchi, a close aide of underworld don Dawood Ibrahim, CBI sources said in New Delhi tonight. Mirchi, 60, was declared a proclaimed offender by the government in 1994. A red corner notice had been issued against him by Interpol on CBI’s request
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X