ബുധനാഴ്ച മാനത്ത് ഹണ്ടര്‍ മൂണ്‍

ഈ വര്‍ഷം ചന്ദ്രന്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെയെത്തുന്ന ദിവസമാണ് ബുധനാഴ്ച. അതിനാല്‍ ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ പൂര്‍ണ ചന്ദ്രന്റെ വലുപ്പം സാധാരണയിലും 12.5% കുറഞ്ഞിരിക്കും. ഭൂമിയിലെത്തുന്ന നിലാവിന്റെ ഇരുപത് ശതമാനമേ ഭൂമിയിലെത്തൂ.
ഈ വര്‍ഷത്തെ ഏറ്റവും ചെറുതും മങ്ങിയതുമായ പൂര്‍ണചന്ദ്രന്‍ ആയിരിക്കും ഇന്ന് ആകാശക്കോണിലിരുന്നു ചിരിക്കുക. ഭൂമിയില്‍നിന്ന് 4,06,434 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രന്റെ അപോജി.
4,06,434 കിലോമീറ്ററായിരിക്കും ചന്ദ്രനും ഭൂമിക്കുമിടയിലെ അകലം. ഈ ദിവസം അറിയപ്പെടുന്നത് ഹണ്ടര്‍ മൂണ്‍ എന്ന്. 18 വര്‍ഷത്തിനിടെ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തിയതും ഈ വര്‍ഷമായിരുന്നു. മാര്‍ച്ച് പത്തിന് 3,56,577 കിലോമീറ്റര്‍ ഭൂമിയ്ക്കടുത്ത് എത്തിയ സൂപ്പര്‍ മൂണിന്റെ വലുപ്പം സാധാരണയിലും 14 ശതമാനവും, പ്രകാശം 30 ശതമാനവും കൂടുതലായിരുന്നു. അതിന്റെ നേര്‍വീപരിതമാണ് ബുധനാഴ്ചത്തെ പ്രതിഭാസം.












Click it and Unblock the Notifications