സദ്ദാമിന്റെ അപരന്‍ അശ്ലീല സിനിമയിലേക്ക്?

ലൈംഗിക വീഡിയോയില്‍ അഭിനയിക്കുകയാണെങ്കില്‍ 330000 അമേരിക്കന്‍ ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയാണ് ആദ്യം ചെയ്തത്-മുഹമ്മദ് ബിഷ്ര്‍ അറിയിച്ചു. ഞായറാഴ്ച അലക്‌സാണ്ട്രിയയില്‍ വെച്ചാണ് തട്ടികൊണ്ടുപോവാന്‍ ശ്രമം നടന്നത്.
സദ്ദാം ഹുസൈന്റെ ലൈംഗികവീഡിയോ കാസറ്റെന്ന വ്യാജേന മാധ്യമങ്ങള്‍ക്ക് കോടികണക്കിനു രൂപയ്ക്ക് വില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. കറുത്ത കുപ്പായമണിഞ്ഞ സംഘം അരയില്‍ തോക്കുമായാണെത്തിയത്. കാറില്‍ നിന്നു വലിച്ചിറക്കി അവരുടെ വാനിലേക്ക് കയറ്റി.
എന്നാല്‍ എന്തോ കാരണത്താല്‍ തട്ടികൊണ്ടു പോവുന്നവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും വാനില്‍ നിന്ന് പുറത്തേക്കെറിയുകയുമായിരുന്നു. ഇതിനു മുമ്പ് പലരും ഇത്തരത്തില്‍ വ്യാജ വീഡിയോ കാസറ്റുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു.












Click it and Unblock the Notifications