കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ലൊവാക്യയില്‍ രാഷ്ട്രീയ പ്രതിസന്ധി

Google Oneindia Malayalam News

Slovakia
ലണ്ടന്‍: യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി പുതിയ തലത്തിലേക്ക്. സാമ്പത്തിക ഉത്തേജകബില്ലിന് അംഗീകാരം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് തീരുമാനിച്ചതോടെ സ്ലോവാക്യയിലെ സര്‍ക്കാറിന്റെ പതനത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഭരണകക്ഷിയിലെ സഖ്യകക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായ സമവായത്തിലെത്താന്‍ സാധിക്കാത്തതാണ് ബില്‍ പരാജയപ്പെടാന്‍ കാരണം. എന്തായാലും പ്രധാനമന്ത്രി ഇവേത റാഡികോവ ഇത് ബില്ലിനെ വിശ്വാസപ്രമേയമായി പരിഗണിച്ച് പുറത്തുപോവാന്‍ നില്‍ക്കുകയാണ്. ബില്ലിനെ കുറിച്ച് വീണ്ടും ചര്‍ച്ചയും വോട്ടെടുപ്പും ഉണ്ടാവുകയാണെങ്കില്‍ മാത്രമാണ് നിലവിലുള്ള സര്‍ക്കാര്‍ തുടരാന്‍ സാധ്യതയുള്ളൂ.

യൂറോപ്പിലെ 16 രാജ്യങ്ങള്‍ ഇതിനകം പുതിയ സാമ്പത്തിക ഉത്തേജകപാക്കേജിന് അംഗികാരം നല്‍കി കഴിഞ്ഞു. പക്ഷേ, 55 ലക്ഷം മാത്രം ജനസംഖ്യയുള്ള സ്ലോവാക്യയുടെ അനുമതിയില്ലാതെ സഹായ പാക്കേജുകള്‍ പ്രാബല്യത്തിലാവില്ല.

പ്രധാനമന്ത്രി മുഖ്യപ്രതിപക്ഷ കക്ഷിയുടെ നേതാക്കളുമായി ഇതിനകം ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. യൂറോപ്യന്‍ യൂനിയന്റെ ഏത് തീരുമാനവും യൂറോ കറന്‍സി ഉപയോഗിക്കുന്ന 17 രാജ്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്.

English summary
Slovakia blocks rescue fund, The parliament opposed the expansion of a bailout fund to rescue the euro zone from its debt crisis on Tuesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X