ധനലക്ഷ്മി ബാങ്കിന് എന്തു പറ്റി?

ഉപഭോക്താക്കളുടെ എക്കൗണ്ടില്‍ ബാങ്ക് കൃത്രിമം കാണിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഓഫിസര്‍മാര്‍ ഉന്നയിച്ചത്. ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പലപ്പോഴും പുറമെ നിന്ന് കടമെടുക്കേണ്ടി വരാറുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ബാങ്കിന്റെ ലാഭം ഇപ്പോള്‍ വെറും മൂന്നു കോടിയില്‍ താഴെയാണ്. ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഡിപ്പോസിറ്റുകളുടെ രൂപത്തില്‍ ബാങ്ക് 2500 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ 1500 കോടി രൂപ മാത്രം സമാഹരിക്കാനുളള അനുമതി മാത്രമേ ബാങ്കിനുള്ളു.
ഈ വാര്‍ത്ത പുറത്തുവന്നതോടെ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വില്‍ക്കാന്‍ തുടങ്ങി. അതേ സമയം എല്ലാ ആരോപണങ്ങളും ബാങ്ക് നിഷേധിച്ചിട്ടുണ്ട്.
അസോസിയേഷന് എവിടെ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നറിയില്ല. എന്തായാലും അവര്‍ പറയുന്ന കാര്യങ്ങള്‍ ഞങ്ങളുടെ കണക്കുമായി യോജിക്കുന്നില്ല-ബാങ്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ബിപിന്‍ കബ്ര പിടിഐ വാര്‍ത്താഏജന്‍സിയെ അറിയിച്ചു.












Click it and Unblock the Notifications