അയല്‍ക്കാര്‍ക്ക് അശ്ലീല എസ്എംഎസ്; യുവതി കുടുങ്ങി
മുംബൈ: അയല്‍ക്കാര്‍ക്ക് അശ്ലീല സന്ദേശം അയച്ച യുവതി കുടുങ്ങി. 37കാരിയായ നീത ഡിമെല്ലൊ ആണ് തന്റെ ഹൗസിങ് കോളനിയിലുള്ള മറ്റ് അംഗങ്ങള്‍ക്ക് അശ്ലീല സന്ദേശം അയച്ചത്.
നീതയ്ക്ക് കോളനിയിലെ മറ്റ് അംഗങ്ങളോട് വിരോധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരിക്കല്‍ ലോണാവാലയിലേയ്ക്ക് വിനോദയാത്ര പോയപ്പോള്‍ നീതയുടെ മുടി കെട്ടിയിരിക്കുന്ന രീതിയെ കോളനിയിലുള്ള ഒരംഗം പരിഹസിച്ചു. ഇതില്‍ നീതയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. തുടര്‍ന്ന് തന്റെ സുഹൃത്തുമായി ചേര്‍ന്ന് നീത അശ്ലീല സന്ദേശമയക്കാനുള്ള പദ്ധതി തയ്യാറായി.
ഇതനുസരിച്ച് എസ്എംഎസ് അയയ്ക്കാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വ്യാജ നമ്പര്‍ ഉപയോഗിച്ചാണ് നീത സൈറ്റില്‍ അംഗത്വമെടുത്തത്. പിന്നീട് നീത തന്റെ അയല്‍ക്കാര്‍ക്കെല്ലാം ഈ നമ്പറില്‍ നിന്ന് അശ്ലീല സന്ദേശം അയയ്ക്കാന്‍ തുടങ്ങി.
സന്ദേശം ലഭിച്ച ഹൗസിങ് കോളനി അംഗങ്ങള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നീത കുടുങ്ങിയത്.












Click it and Unblock the Notifications