രാഷ്ട്രപതിയാകാന്‍ ആഗ്രഹമുണ്ട്: നാരായണ മൂര്‍ത്തി

ഐബിഎന്‍ നെറ്റ് വര്‍ക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ രാജ്ദീപ് വ്യാഴാഴ്ച ഇതുസംബന്ധിച്ച് ചെയ്ത ട്വീറ്റ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിക്കുകയാണെങ്കില്‍ രാഷ്ട്രപതി സ്ഥാനത്തെത്താന്‍ തനിയ്ക്ക് ആഗ്രഹമുണ്ടെന്ന് നാരായണമൂര്‍ത്തി ഐബിഎന്‍ ലോക്മതിലെ നിഖില്‍ വാഗ്ലെയോട്് പറഞ്ഞതായിട്ടാണ് രാജ്ദീപിന്റെ ട്വീറ്റ്.
രാഷ്ട്രപതിയാകാന്‍ തനിയ്ക്കാഗ്രഹമുണ്ടെന്ന മൂര്‍ത്തിയുടെ തുറന്നുപറച്ചിലിനെതിരെ ചില പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. മണിലൈഫിന്റെ മാനേജിങ് എഡിറ്ററായി സുചേത ദലാല്‍ ട്വിറ്ററിലൂടെ മൂര്‍ത്തിയെ വിമര്‍ശിക്കുന്നു. ഇതാദ്യമായാണ് രാഷ്ട്രപതിയാകണമെന്ന ആഗ്രഹം ടിവിയിലൂടെ പറഞ്ഞുകൊണ്ട് ഒരാള്‍ മുന്നോട്ടുവരുന്നത് താന്‍ കാണുന്നതെന്നാണ് സുചേതയുടെ ട്വീറ്റ്.
അടുത്തിടെ ഐഐടികളില്‍ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര കഴിവുകളുള്ളെന്നുള്ള മൂര്‍ത്തിയുടെ പ്രസ്താവന അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത് ഉള്‍പ്പെടെയുള്ളവര്‍ മൂര്‍ത്തിയുടെ പ്രസ്താവനയെ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications