കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയെ കണ്ടുപിടിച്ചാല്‍ 5ലക്ഷം സമ്മാനം!

  • By Lakshmi
Google Oneindia Malayalam News

Dog
ഗാസിയാബാദ്: വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ സ്വന്തം കുടുംബാംഗത്തെപ്പോലെ സ്‌നേഹിക്കുന്നവരാണ് പലരും. വളര്‍ത്തു മൃഗങ്ങള്‍ക്കായി ആഢംബരങ്ങള്‍ നല്‍കുന്നവരും സ്വന്തം സ്വത്തുമുഴുവന്‍ അവര്‍ക്കായി എഴുതിവയ്ക്കുന്നവരുമായി ഒട്ടേറെ തരത്തിലുള്ള പെറ്റ് സ്‌നേഹികള്‍ നമുക്കിടയിലുണ്ട്.

ഇത്തരത്തില്‍ ഒരു ഓമനമൃഗത്തിന്റെ തിരോധാനം ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണിപ്പോള്‍. ഒരു വളര്‍ത്തുപട്ടിയെ കാണാതായതാണ് സംഭവം. തന്റെ നായയെ കണ്ടുപിടിച്ച് നല്‍കുന്നവര്‍ക്ക് ഉടമ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.

വൈശാലി സ്വദേശിയായ അശ്വിനി സിംഗിന്റെ 13 മാസം പ്രായമുള്ള ഡോബര്‍മാന്‍ വിഭാഗത്തില്‍പ്പെട്ട നായയെയാണ് കാണാതായത്. മക്കളെപ്പോലെയാണ് തങ്ങളുടെ കുടുംബം ഈ പട്ടിയെ സ്‌നേഹിക്കുന്നതെന്നും അതിനാല്‍ അതിനെ കണ്ടുപിടിച്ച് നല്‍കണമെന്നും കാണിച്ച് അശ്വിനി കുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ എഫ്‌ഐആറും തയ്യാറായിക്കഴിഞ്ഞു.

പട്ടിയെ കണ്ടുപിടിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്ത ഒരു പ്രാദേശിക ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. ദിവസം രണ്ട് കിലോ ആട്ടിറച്ചി കഴിക്കുന്ന ഈ പട്ടി വിശന്നു കഴിഞ്ഞാല്‍ അക്രമാസക്തനാകുമെന്ന് അശ്വിനികുമാര്‍ പറയുന്നു. ദേഷ്യം വന്നാല്‍ പട്ടി ആക്രമണസ്വഭാവം പുറത്തെടുക്കുമെന്ന് ഉടമ അറിയിച്ചതോടെ പൊലീസും ആശങ്കയിലായിരിക്കുകയാണ്.

നോയിഡ മേഖലയില്‍ പട്ടികളെ കാണാതാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. നല്ലയിനം പട്ടികള്‍ മോഷ്ടിക്കപ്പെടുന്നത് ഇവിടെ പതിവാണ്. പലരും മുന്തിയ ഇനം പട്ടികളെ വീട്ടില്‍ വളര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുന്നവരാണ്. മോഷ്ടിച്ച് മറിച്ചുവില്‍ക്കുകയെന്ന ഉദ്ദേശം തന്നെയാണ് മിക്ക പട്ടിമോഷണങ്ങള്‍ക്ക് പുറകിലുമുള്ളത്.

English summary
The owner has registered a police complaint and announced a reward of Rs 5 lakh for whoever brings his pet back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X