സിപിഎം താക്കീത്; വനിതാ സഖാവ് കൈഞരമ്പ് മുറിച്ചു

ഒരു കരാറുമായി ബന്ധമുണ്ടെന്നുള്ള ആരോപണത്തിന്മേലാണ് പാര്‍ട്ടി ഇവരെ താക്കീത് ചെയ്തത്. കരാറുകാരനും സിപിഎം പ്രാദേശിക നേതാവാണ് ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമപഞ്ചായത്തംഗവും കരാറുകാരനും ടൂറിസ്റ്റ് കേന്ദ്രമായ പരുന്തുംപാറയിലേക്ക് നടത്തിയ വിനോദയാത്ര വിവാദമായിരുന്നു.
ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയ്ക്ക് പരാതി ലഭിച്ചത്. സി പി എം ലോക്കല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നേതാവ് ഈ പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച കരാറുകാരന്റെ ഭാര്യ പഞ്ചായത്തംഗത്തിന്റെ വാര്‍ഡിലെ പാര്‍ട്ടിനേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നേതാക്കള്‍ വനിതാ നേതാവിനെ ഫോണില്‍ വിളിച്ച് ശ്വാസിക്കുകയായിരുന്നു.
തുടര്‍ന്ന് വനിതാ അംഗം കൈ ഞരമ്പ് ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലോക്കല്‍ സെക്രട്ടറി തന്നിഷ്ടം കാണിച്ച് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഇവിടത്തെ സംസാരം.












Click it and Unblock the Notifications