മിസ് കോള്‍ പ്രേമം: യുവതി കുടുങ്ങി

യുവതി ഏറെ നാളായി കാസര്‍കോട് സ്വദേശിയായ ഒരു യുവാവുമായി മൊബൈല്‍ ഫോണ്‍ സംഭാഷണത്തിലൂടെ അടുപ്പത്തിലായിരുന്നു. ഏറെ നാളായി പ്രണയിക്കുന്ന യുവാവിനെ നേരില്‍ കാണാന്‍ കാസര്‍കോട് എത്തിയതായിരുന്നു യുവതി. എന്നാല്‍ കാസര്‍കോട് എത്തിയ ശേഷം ഫോണ്‍ ചെയ്തപ്പോള്‍ കാമുകന്റെ മൊബൈല്‍ സ്വിച്ച്ഡ് ഓഫ്.
നാണക്കേടു കാരണം വീട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ യുവതിയ്ക്ക് മനസ്സു വന്നില്ല. കാസര്‍കോട് ടൗണില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവതിയെ വനിതാ പൊലീസ് കയ്യോടെ പൊക്കി. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് യുവതി കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്.
തുടര്‍ന്ന് കാമുകന്റേതെന്ന് പറഞ്ഞ് യുവതി നല്‍കിയ നമ്പറിലേയ്ക്ക് വിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് യുവതിയെ സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം പരവനടുക്കം മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെ കുറ്റിപ്പുറം സ്റ്റേഷന്റെ പരിസരത്തു നിന്ന് മൂന്ന് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മിസ് കോളിലൂടെ പരിചയപ്പെട്ട കാമുകന്‍മാരെ തേടിയിറങ്ങിയതായിരുന്നു മൂവരും.












Click it and Unblock the Notifications