ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായിരുന്ന വൈദ്യുത നിയന്ത്രണം താല്‍ക്കാലികമായി പിന്‍വലിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയത്.
കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത മെച്ചപ്പെട്ടതും കായംകുളം നിലയത്തില്‍ നിന്നു 180 മെഗാവാട്ട് വൈദ്യുതി കൂടി ഉറപ്പായതുമാണ് നിയന്ത്രണം പിന്‍വലിക്കാന്‍ കാരണം.
എന്നാല്‍ കേന്ദ്രപൂളില്‍ നിന്ന് 550 മെഗാവാട്ടിന്റെ കുറവുണ്ടായപ്പോഴേക്കും സംസ്ഥാനത്ത് നിയന്ത്രണം കൊണ്ടു വരേണ്ടി വന്നത് അധികൃതരുടെ ആശയക്കുഴപ്പം മൂലമാണെന്ന് റിപ്പോര്‍ട്ടുണ്ട്.
എന്‍ടിപിസിയില്‍ നിന്ന് വിലകുറഞ്ഞ വൈദ്യുതി ലഭിക്കുന്നതിന് കേന്ദ്രഗവണ്‍മെന്റ് തീരുമാനം അത്യാവശ്യമാണ്. വിലകുറഞ്ഞ വൈദ്യുതി ലഭിക്കണമെങ്കില്‍ കായംകുളത്ത് നിന്ന് വൈദ്യുതി എടുക്കണമെന്ന നിബന്ധന മാത്രമാണ് കമ്പനി മുന്നോട്ടുവച്ചത്. പക്ഷേ, ഈ വൈദ്യുതിക്ക് യൂനിറ്റിന് ഏകദേശം 11 രൂപയോളമാണ് വില.












Click it and Unblock the Notifications