പെണ്‍വാണിഭം: ശോഭ ജോണിന് നുണപരിശോധന

ആലുവ റൂറല്‍ എസ്പി ഹര്‍ഷിത അത്തല്ലൂരി, ഡിവൈഎസ്പി ആര്‍. സലിം എന്നിവരുടെ നേതൃത്വത്തിലാണു ശോഭാജോണിനെ ചോദ്യം ചെയ്യുന്നത്.
സാധാരണ വനിതാ കുറ്റവാളികളെ ചോദ്യംചെയ്യുന്ന രീതിയില്‍ ശോഭയെ കൊണ്ടു സത്യം പറയിക്കാന്‍ കഴിയില്ലെന്നാണു പൊലീസിന്റെ അഭിപ്രായം. കേരളത്തില്‍ ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായ ആദ്യ വനിതയാണു ശോഭാജോണ്‍.
ക്വട്ടേഷന്‍ കുറ്റകൃത്യങ്ങള്‍, പെണ്‍വാണിഭം എന്നിവയില്‍ പുരുഷന്മാരെ വെല്ലുന്ന ക്രിമിനല്‍ മനസ്സാണ് ഇവര്‍ക്കുള്ളതെന്നു പൊലീസ് പറഞ്ഞു. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാനും കസ്റ്റഡി സമയം അനാവശ്യമായി നഷ്ടപ്പെടുത്താനുമുള്ള തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. 10 ദിവസത്തേക്കാണ് ഇവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications