Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ വിഷയത്തില്‍ ആന്റണി കള്ളം പറയുന്നു?

Mohanlal
കൊച്ചി: മോഹന്‍ലാല്‍ സൈനിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്ന വാദം ശരിയല്ലെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്. ലാല്‍ സൈനിക വേഷം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് താന്‍ 2010ല്‍ നല്‍കിയ പരാതിയില്‍ ആരും നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നല്‍കിയ പരസ്യത്തില്‍ ലാല്‍ സൈനികവേഷം ദുരുപയോഗം ചെയ്തിട്ടില്ലെന്ന ടൂറിസം വകുപ്പിന്റെ വാദത്തിന് പിന്നാലെയാണ് മുമ്പേ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയകാര്യം ഓര്‍മ്മപ്പെടു്ത്തി എബി രംഗത്തെത്തിയത്.

മോഹന്‍ലാല്‍ സൈനിക പദവി ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും പ്രതിരോധമന്ത്രി എകെ ആന്റണി പറയുന്നതില്‍ കാര്യമില്ലെന്നും എബി പറയുന്നു.

മോഹന്‍ലാല്‍ സൈനിക പദവി ദുരുപയോഗിച്ചതു സംബന്ധിച്ച് താന്‍ രാഷ്ട്രപതിക്കും പ്രതിരോധമന്ത്രിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും എബി വെളിപ്പെടുത്തി.

മോഹന്‍ലാല്‍ സൈനികവേഷം അണിഞ്ഞ് ഒരു ആഭരണക്കടയുടെ പരസ്യത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് 2009ലെ സ്വാതന്ത്ര്യദിനത്തിലാണ് . 2010 ജൂണ്‍ 1ന് രാഷ്ട്രപതിക്ക് ഇതുസംബന്ധിച്ച് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരാതി നല്‍കി. രാഷ്ട്രപതി പരാതി പ്രതിരോധമന്ത്രാലയത്തിനു നല്‍കി. തുടര്‍ന്നു നടപടിയുണ്ടായില്ല, മാത്രവുമല്ല പദവി ലാല്‍ തുടര്‍ന്നും ദുരുപയോഗം ചെയ്തു- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നടപടി ഒന്നുമുണ്ടാകാതെ വന്നപ്പോള്‍, 2011 ഏപ്രില്‍ 8ന് പാലായില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ എകെ ആന്റണിക്ക് വീണ്ടും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരാതി നല്‍കിയത്രേ.

21ന് തന്നെ ഇതുസംബന്ധിച്ച മറുപടിയും എകെ ആന്റണി നല്‍കിയിട്ടുണ്ട്. എന്നിട്ടും മോഹന്‍ലാല്‍ സൈനിക വേഷം ദുരുപയോഗം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് എകെ ആന്റണി പറയുന്നത് ഖേദകരമാണെന്നും എബി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+