Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാല്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ല: ടൂറിസംവകുപ്പ്

Mohanlal
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍, ലഫ്റ്റനന്റ് കേണല്‍ എന്ന നിലയിലുള്ള മോഹന്‍ലാലിന്റെ വേഷത്തെ പരസ്യപ്രചാരണത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സഹകരിച്ചത് സൗജന്യമായിട്ടായിരുന്നുവെന്നും വിനോദസഞ്ചാരവകുപ്പ് വ്യക്തമാക്കി.

കാണ്ഡഹാര്‍ സിനിമയിലെ പട്ടാളവേഷത്തിലാണ് ഇദ്ദേഹത്തെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയത്. സിനിമാതാരങ്ങളായ അമിതാഭ് ബച്ചന്റെയും ജയറാമിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ പരസ്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും. കാണ്ഡഹാര്‍, ശിക്കാര്‍, ചൈനാടൗണ്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെന്ന നിലയിലാണ് എല്ലാവരെയും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ടൂറിസം വകുപ്പ് പറഞ്ഞു.

ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന സിനിമകളുടെ സ്റ്റില്‍ ഫോട്ടോകള്‍ ജി.കെ.എസ്.എഫിന്റെ പ്രചാരണത്തിന് സഹായകമാവുന്ന വിധത്തിലുള്ള പരസ്യവാചകങ്ങളോടുകൂടി ഉപയോഗിക്കാമെന്നുള്ള കരാര്‍പ്രകാരമായിരുന്നു ഇത്. എല്ലാ പരസ്യങ്ങളിലും ഉപയോഗിച്ച ചിത്രങ്ങളില്‍ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളുടെ പേരും ചേര്‍ത്തിരുന്നു.

കാണ്ഡഹാര്‍ നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസ് ആയതുകൊണ്ടാണ് ചിത്രത്തിലെ കോസ്റ്റിയൂമില്‍ത്തന്നെ ലാലിന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചത്.

സംസ്ഥാനത്തിന്റെ വികസന പരിപാടികളുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ജികെഎസ് എഫിന്റെ കഴിഞ്ഞ സീസണില്‍ ടെലിവിഷന്‍ വഴി പ്രചരിപ്പിക്കേണ്ട പരസ്യങ്ങള്‍ ആശിര്‍വാദ് സിനിമാസ് സ്വന്തം ചിലവില്‍ ഷൂട്ട് ചെയ്ത് ലഭ്യമാക്കുകയായിരുന്നു. ആ പരസ്യത്തില്‍ മോഹന്‍ലാല്‍ പട്ടാളവേഷത്തിലായിരുന്നില്ല.

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അഞ്ചാമത് സീസണിലും ഒഫീഷ്യല്‍ എന്റര്‍ടൈന്‍മെന്റ് പാര്‍ട്ണറായി വരുന്നതിന് ആശിര്‍വാദും, മാക്‌സ്‌ലാബും താല്‍പ്പര്യം പ്രകടിപ്പിച്ചുണ്ട്. മറിച്ച് മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ സര്‍ക്കാരിന്റെ വികസന സംരംഭങ്ങളുമായി സഹകരിക്കുന്ന കലാകാരന്‍മാരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളു- ടൂറിസം അധികൃതര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+