നിര്‍മ്മല്‍ മാധവ് ഇനി സ്വാശ്രയ കോളെജില്‍

ചര്‍ച്ചയ്ക്കിടെ നിര്‍മ്മലിനെ വിളിപ്പിച്ച കളക്ടര്‍ സ്വാശ്രയ കോളെജില്‍ പ്രവേശനം നല്‍കാമെന്ന് അറിയിച്ചു. തീരുമാനത്തെ തുടര്‍ന്ന് കോളെജിന് മുന്നില്‍ എസ്എഫ്‌ഐ നടത്തി വന്നിരുന്ന ഉപരോധം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വെസ്റ്റ്ഹില്‍ എഞ്ചിനീയറിംങ് കോളെജ് തുറന്ന് വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും യോഗത്തില്‍ ധാരണയായി.
കോഴിക്കോട് വെസ്റ്റ് ഹില്‍ എന്‍ജിനീയറിങ് കോളെജില്‍ ചട്ടവിരുദ്ധമായി നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചുവെന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത്. നിര്‍മലിന്റെ പ്രവേശനത്തിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തിയതോടെ പ്രശ്‌നം ചൂടുപിടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് വെടിവച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.












Click it and Unblock the Notifications