വടക്കന്‍ കേരളത്തില്‍ മാവോവാദികള്‍ പിടിമുറുക്കുന്നു

പ്രധാനമായും വയനാട്ടിലെ ആദിവാസിമേഖലകളിലാണ് ഇവര്‍ സ്വാധീനമുറപ്പിച്ചിട്ടുള്ളത്. ഈ കടന്നുകയറ്റം തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനുമായി ഇതിനകം പ്രത്യേക സേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ആദിവാസികള്‍ ഇപ്പോഴും ചൂഷണത്തിനു വിധേയമാവുന്നതാണ് നക്‌സലുകളെ ഇവിടെ ആധിപത്യം നേടാന്‍ സഹായിക്കുന്നത്. ഇപ്പോള്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
കൂടാതെ തീവ്രവാദബന്ധമുള്ള ചില മതസംഘടനകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ അമ്പലങ്ങള്‍ക്കുള്ള സുരക്ഷ കൂടുതല്‍ ശക്തമാക്കും. മാലി ദ്വീപില്‍ നിന്നും ചികില്‍സയ്ക്കും മറ്റുമായി നിരവധി പേര്‍ കേരളത്തിലെത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications