അനാശാസ്യം: ഗുരുവായൂരില്‍ റെയ്ഡ്

ലോഡ്ജുകളിലൊന്നില്‍ നിന്ന് മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി. പുറമേ നിന്നും പൂട്ടിയ നിലയിലുള്ള ഒരു മുറിയില്‍ നിന്ന് മദ്യപിച്ച് അവശനായ ഒരു യുവാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള ലോഡ്ജില്‍ പരിശോധനയ്‌ക്കെത്തിയ സംഘത്തിനോട് മുറികളില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. മുറികളില്‍ നിന്നും സ്ത്രീകളുടെ നിരവധി വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കിഴക്കേ നടയിലെ ലോഡ്ജില്‍ കണ്ടെത്തിയ സ്ത്രീകള്‍ തങ്ങള്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതാണെന്ന് പൊലീസിനെ അറിയിച്ചു. തെളിവുകളൊന്നും ലഭിയ്ക്കാത്ത സാഹചര്യത്തില്‍ ഇവരെ പിന്നീട് വിട്ടയച്ചു.
അസിസ്റ്റന്റ് കമ്മീഷ്ണര്‍ ആര്‍കെ ജയരാജ്, സിഐ കെജി സുരേഷ്, എസ്‌ഐ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കിഴക്കേ നടയിലും പടിഞ്ഞാറേ നടയിലുമുള്ള ലോഡ്ജുകളില്‍ യുവതികളെ കൊണ്ടു വന്ന് പെണ്‍വാണിഭം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. രണ്ടു ലോഡ്ജുകളും പൂട്ടാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications