കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജിന്റെ പരാമര്‍ശം വിവാദമായി; പിന്നെ തലയൂരി

  • By Ajith Babu
Google Oneindia Malayalam News

PC George
തിരുവനന്തപുരം: ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നു നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കോഴിക്കോട് വെടിവയ്പ്പ് സംഭവത്തില്‍പ്പെട്ട എസിപി രാധാകൃഷ്ണപിള്ള കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രനു വേണ്ടി പ്രവര്‍ത്തനം നടത്തിയെന്നായിരുന്നു പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

ചോദ്യോത്തര വേളയ്ക്കിടെയാണ് പിസിയുടെ വിവാദപരാമര്‍ശമുണ്ടായത്. ഇതേത്തുടര്‍ന്നു പ്രതിപക്ഷം പ്രതിഷേധിച്ചു സഭയുടെ നടുത്തളത്തിലിറങ്ങി. പി.സി. ജോര്‍ജ് പരാമര്‍ശം പിന്‍വലിക്കുകയോ അല്ലെങ്കില്‍ പ്രേമചന്ദ്രനു വേണ്ടി രാധാകൃഷ്ണപിള്ള പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുകയോ ചെയ്യണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.

.നിയമസഭാചട്ടമനുസരിച്ച് വ്യക്തിപരവും ദുരാരോപണമുള്ളതുമായ പരാമര്‍ശങ്ങള്‍ സഭയില്‍ പാടില്ലെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എംഎല്‍എമാര്‍ സഭയില്‍ എങ്ങനെ ചോദ്യം ചോദിക്കണമെന്ന് ക്ലാസെടുത്ത ചീഫ് വിപ്പിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളിലുണ്ടാവരുതെന്ന് കോടിയേരി പറഞ്ഞു. പ്രതിഷേധം കനത്തതോടെ പിന്നീട് പിസി ജോര്‍ജ് തന്റെ വാക്കുകള്‍ പിന്‍വലിച്ച് പ്രശ്‌നത്തില്‍ നിന്ന് തലയൂരി, ഇക്കാര്യവും സഭാരേഖകളില്‍ സൂചിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജോര്‍ജിന്റെ പരാമര്‍ശം പരിശോധിച്ച് റൂളിങ്ങ് നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷം ശാന്തരായത്.

English summary
The Kerala Assembly today witnessed noisy scenes for a brief during the Question Hour session in connection with the Government Chief Whip PC George’s statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X