കൊച്ചിയില്‍ അമേരിക്കന്‍സുവിശേഷകര്‍ മുങ്ങി
കൊച്ചി: വിസാച്ചട്ടം ലംഘിച്ചെത്തിയ വിദേശ സുവിശേഷക സംഘത്തെ പൊലീസ് തിരയുന്നു. ആറു മാസത്തെ സന്ദര്‍ശക വിസയിലെത്തി പ്രാര്‍ഥനാ പരിപാടികള്‍ സംഘടിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വില്യം ലീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസംഗം നടത്തിയത്. എന്നാല്‍ സംഗീത പരിപാടിയെന്ന പേരിലാണു സംഘാടകര്‍ അനുവാദം നേടിയത്. ഇതിനോടൊപ്പം സുവിശേഷ പ്രസംഗവും സംഘം നടത്തി. സന്ദര്‍ശന വിസയില്‍ വരുന്നവര്‍ സുവിശേഷ പ്രസംഗമോ, സംഗീത പരിപാടിയോ നടത്താന്‍ പാടില്ലെന്നാണു ചട്ടം.
ഇതേത്തുടര്‍ന്നു കലൂര്‍ പൊലീസ് പരിപാടി തടയുകയും ചെയ്തു. എത്രയും വേഗം രാജ്യം വിടാന്‍ സുവിശേഷകരോടു പൊലീസ് നിര്‍ദേശിച്ചിരുന്നു.
ഇവരെ അന്വേഷിച്ചു പൊലീസ് എറണാകുളം ഹോളിഡെ ഇന്‍ ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ ഹോട്ടലില്‍ സുവിശേഷകര്‍ എത്തിയില്ലെന്ന വിവരമാണു പൊലീസിനു ലഭിച്ചത്. ഇവരെ കണ്ടെത്താന്‍ പൊലീസ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications