കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാപ്പുഴ പെണ്‍വാണിഭം: ഐപിഎസുകാരനും പ്രതി

  • By Lakshmi
Google Oneindia Malayalam News

IPS
കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥനും പങ്കുള്ളതായി സൂചന. ശോഭ ജോണാണ് ഒരു ഐപിഎസുകാരന് പെണ്‍വാണിഭത്തില്‍ പങ്കുണ്ടെന്ന് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളെകക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ശോഭ പറഞ്ഞിട്ടില്ല.

ആവശ്യം വരുമ്പോള്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ പറയുമെന്നാണ് ശോഭ ജോണിന്റെ നിലപാട്. ഇതിനിടെ വരാപ്പുഴ പീഡനക്കേസില്‍ ഒരു അമ്പത്തിമൂന്നുകാരന്‍ കൂടി അറസ്റ്റിലായി തിരുവല്ലം സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. ഇയാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 27 ആയി.

ശോഭ ജോണിന്റെ ഇടനിലക്കാരികളില്‍ ഒരാളായ ബിന്ദുവെന്ന സ്ത്രീ വഴിയാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള ഓയില്‍ മില്ലില്‍ എത്തിച്ചുകൊടുത്തത്. ബിന്ദുവിനെയും പോലീസ് കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ആയുര്‍വേദ ഡോക്ടര്‍, വിരമിച്ച ബാങ്ക് മാനേജര്‍, എക്‌സ്‌പോര്‍ട്ടിംഗ് ബിസിനസ്സുകാരന്‍ എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മൂന്നുപേരെയും പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആയുര്‍വേദ ഡോക്ടര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് പെണ്‍കുട്ടിയെ ഗൂഡല്ലൂരില്‍ എത്തിച്ച് പീഡിപ്പിച്ചത്. വിരമിച്ച ബാങ്ക് മാനേജര്‍ തന്റെ തിരുവനന്തപുരത്തുള്ള വസതിയില്‍ വച്ചാണ് പെണ്‍കുട്ടിയെ പലര്‍ക്കായി നല്‍കിയത്. ഇയാള്‍ക്ക് ശോഭ ജോണ്‍ പെണ്‍കുട്ടിയെ നേരിട്ടാണ് എത്തിച്ചുകൊടുത്തത്.

വരാപ്പുഴയിലെ അനാശാസ്യ കേന്ദ്രം റെയ്ഡ് ചെയ്ത ദിവസം ഒരു വിരമിച്ചകേണലും പോലീസിന്റെ പിടിയിലായിരുന്നു. ശോഭ ജോണിന്റെ റിയല്‍ എസ്‌റ്റേറ്റ് പങ്കാളികൂടിയായ ഇയാള്‍ കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലും പെണ്‍കുട്ടിയെ ഒട്ടേറെ പേര്‍ക്ക് കൈമാറിയിട്ടുള്ളതായാണ് വിവരം.

English summary
The prme accused of Varappuzha flesh trade case revealed that a IPL officer also have connection with the flesh trade,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X